കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ  ഉന്നമനത്തിനും ക്ഷേമത്തിനുമായി    പ്രവർത്തിക്കുന്ന അംഗീകൃത ട്രേഡ് യൂണിയൻ സംഘടനയാണ് ‘കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൺസ് യൂണിയൻ’ (KRMU). സംസ്ഥാന തൊഴിൽവകുപ്പിന് കീഴിൽ ട്രേഡ് യൂണിയൻ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത് (Reg.No:10-03-2015) പ്രവർത്തിക്കുന്ന സംയുക്ത തൊഴിലാളി സംഘടനയാണ് KRMU.

ബഹുമാനപ്പെട്ട തൊഴിൽവകുപ്പ് മന്ത്രി ചെയർമാനായുള്ള പത്രപ്രവർത്തക -വ്യവസായ ബന്ധ സമിതിയിലും KRMU ഔദ്യോഗിക അംഗമാണ്. 6 വർഷം മുൻപ് മലപ്പുറം ജില്ലയിലാണ് സംഘടന രൂപീകൃതമായത്. സംസ്ഥാനത്തുടനീളം പത്ര, ദൃശ്യ, ഡിജിറ്റൽ മേഖലകളിൽ തൊഴിലെടുക്കുന്ന മാധ്യമ പ്രവർത്തകരെ ഏകോപിപ്പിച്ചു കൊണ്ട് നിരവധി പ്രവർത്തനങ്ങൾ  നടത്താൻ സംഘടനയ്ക്ക് സാധിച്ചു. യൂണിയൻ നൽകിയ അപേക്ഷ പരിഗണിച്ച് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രാദേശിക മാധ്യമ പ്രവർത്തകരടക്കമുള്ളവരെ ആർട്ടിസാൻഡ്സ്  ആൻഡ് സ്‌കിൽഡ് വർക്കേഴ്സ് ക്ഷേമനിധിയിലും പിന്നീട് അസംഘടിത സാമൂഹ്യ സുരക്ഷാ ക്ഷേമ നിധിയിലും ഉൾപ്പെടുത്തി. അംശദായം അടച്ചു ആനുകൂല്യം ലഭ്യമാക്കി നൽകാൻ യൂണിയന് കഴിഞ്ഞു.  യൂണിയൻ ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ അംഗങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഔദ്യോഗിക വെബ്സൈറ്റ് പ്രസിദ്ധികരിക്കുകയാണ്. സോഷ്യൽ മീഡിയകളുടെ മറവിൽ അനധികൃതമായി മാധ്യമ പ്രസ് കാർഡ് ഉപയോഗിച്ച് സർക്കാർ സംവിധാനത്തെയും പൊതുജനത്തെയും കബളിപ്പിക്കുന്ന ഒട്ടേറേ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുണ്ട്. KRMU അംഗങ്ങൾക്ക് QR കോഡ് പതിച്ച തിരിച്ചറിയൽ കാർഡാണ് അനുവദിക്കുന്നത്. ഇതിലൂടെ യൂണിയൻ നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ ആധികാരികത ആർക്കും സ്കാൻ ചെയ്തു പരിശോധിക്കാവുന്നതാണ്. കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ  ഉന്നമനത്തിനും ക്ഷേമത്തിനുമായി ഐക്യത്തിനുമായി എന്നും KRMU നിലകൊള്ളും.